ഗണപതി · Marginalia ClubTranslate
ശീതളാചലകുമാരിയെപ്പുരാ
ചൂതബാണരിപു വേട്ടു ശങ്കരൻ
ശ്വേതശൈലനിലയത്തിലംഗനോ-
പേതനായ് പ്രഭു മടങ്ങിയെത്തിനാൻ. 1
ബാലയാം പ്രിയയിൽ നാണമാം തിര-
ശ്ശീലകൊണ്ടു മറവാർന്ന കാമനെ
ലോലനായഥ വെളിപ്പെടുത്തുവാൻ
ലീലയാ തുനികയായ് മഹാനടൻ 2
നീരദാഭഗളനേകദാ, ഗുണോ-
ദാരയാമുമ കുളിച്ചിടുംവിധൗ,
ദ്വാരപാലനെയനാദരിച്ചു തൻ-

@vallathol
One of the modern triumvirate of Malayalam poetry and founder of Kerala Kalamandalam. Sang of nation, dignity, and beauty.
ദാരസത്മനി കടന്നുചെന്നിതേ. 3
മജ്ജഗജ്ജനനി ഭർത്തൃദർശനാൽ,
സജ്ജമാർ സഖികൾ സംഭ്രമിക്കവേ
ലജ്ജപൂണ്ടു വിലയിച്ചു തങ്കലേ! 4
വെണ്ണതോൽക്കുമുടലിൽ സുഗന്ധിയാ-
മെണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
ക്കണ്ണനേകി മിഴികൾക്കൊരുത്സവം. 5
ദേവി നിസ്തുലനിസർഗ്ഗകാന്തിയെ
തൂവിനിൽക്കുമഴകന്നു കണ്ടു ത-
ജ്ജീവിതേശനു കുളിർത്തു മാനസം 6
അക്കടംത്രപ പൊറാഞ്ഞു ചണ്ഡി ചെം-
തൃക്കടാക്ഷമുനയൊന്നുലച്ചുടൻ
പ്പുക്ക ദേവനെ വെളിക്കിറക്കിനാൾ. 7
ക്കിന്നിമേലസമയത്തൊരിക്കലും
വന്നിടായ്വതിനു വേണ്ട കൃത്യമെ-
ന്തെന്നിതോർത്തു നിജതോഴിമാരുമായ്. 8
"അന്തകാരിയുടെ ഭൃത്യരൊക്കെയും
ഹന്ത നമ്മളുടെതന്നെയെങ്കിലും
സ്വന്തമായൊരുവനിങ്ങു വേണ,മ-
ത്യന്തനിഷ്ഠയൊടു വാതിൽ കാക്കുവാൻ." 9
പേർത്തിതാളികളുരയ്ക്കയാൽ, പ്രഭാ-
പൂർത്തിപൂണ്ടൊരു പുമാനെയക്ഷണം
തീർത്തിതങ്ങു തിരുമെയ്യഴുക്കിനാ-
ലാർത്തിനാശിനി ജഗത്സവിത്രിയാൾ. 10
ശ്ശർവദാരസഖിമാർക്കു നൽകിനാൻ. 11
ദേവിതന്നെയണിയിച്ച പൊന്മണി-
ആ വിശിഷ്ടപുരുഷന്റെ മെയ്യിലെ-
ശ്രീവിലാസമൊരു നൂറിരട്ടിയായ്. 12
അമ്മഹാഭുജനെയങ്കസീമ്നി ചേർ-
ത്തമ്മ മൂർദ്ധനി മുകർന്നു മേൽക്കുമേൽ
സമ്മദോൽപുളകഗാത്രിയായ്പ്പുണർ-
ന്നുമ്മവെച്ചു ചിരമോമനിക്കയായ്. 13
കാരുണീമയി, മൃഡാനി പിന്നെയ-
"ചാരുരൂപ, മമ പുത്ര, നീയൊഴി-
ഞ്ഞാരുമില്ലിഹ മദാജ്ഞ കേൾക്കുവാൻ. 14
സ്വൈരമെന്റെയനുവാദമാർന്നിടാ-
താ,രടുക്കിലുമകത്തു കേറ്റൊലാ." 15
സാരമായ്ജ്ജനനി ചൊന്നതാനതാ-
കാരനായ് ശിരസി വെച്ച പുത്രനെ
ദ്വാരപാലനവിധിക്കു നിർത്തിനാൾ,
ചൂരലൊന്നഥ കൊടുത്തു പാർവതി. 16
കാരണാത്മിക കൊടുത്ത കാഞ്ചന-
ച്ചൂരൽമുദ്രയെ വഹിച്ചുകൊണ്ടവൻ
ദ്വാരസീമനി വിളങ്ങിനാൻ സദാ. 17
വന്നു തിങ്ങിയ കുതൂഹലേന,പി-
റ്റേന്നുമീശ്വരി കുളിക്കൊരുങ്ങവേ
ചെന്നു ധൂർജ്ജടി, തലേദ്ദിനം കുറ-
ഞ്ഞൊന്നു കണ്ട പുതുകാഴ്ച കാണുവാൻ. 18
ദ്വാരപാലകനവൻ വിലക്കിനാൻ. 19
ട്ടാവിലാശയതപൂണ്ടു ചൊല്ലിനാ:
"നീ വിലക്കിടുവതാരെയാണെടോ?
ദേവിതൻപ്രിയതമൻ, പിനാകി ഞാൻ." 20
ഹാരവാക്യമിതു കേൾക്കുമാ പ്രതീ-
"നേരവും നിലയുമോർത്തിടാതുമാ-
ഗാരമെങ്ങനെയണഞ്ഞിടും ശിവൻ? 21
അമ്മ സമ്പ്രതി കുളിക്കയാണു: തൽ-
സമ്മതത്തെ ലഭിയാതൊരിക്കലും
ല്ലമ്മേഹശ്വരനു,മെന്നു നിശ്ചയം. 22
നില്ലു,നില്ലു, നില വിട്ടിടായ്ക; ഞാൻ
ചൊല്ലുമുക്തി വകവെച്ചിടാതെ നീ
മല്ലു കാട്ടിയണയുന്നതാകി,ലെൻ-
തല്ലുകൊണ്ടു തല വിണ്ടുപോം ദൃഢം!" 23
ക്കാരനായ്ക്കയറുമാ വൃഷാങ്കനിൽ
സ്ഫാരരോഷ,മുമതാൻ കൊടുത്ത പൊൻ-
ചൂരലൊന്നഥ മയക്കിനാനവൻ. 24
പൊട്ടുമെല്ലണികൾ പൂണ്ട മാറിൽനി-
ന്നൊട്ടുതാഴെയടികൊണ്ട പാടുമായ്
വിട്ടു പോന്നിതു വിചിത്രചേഷ്ടിതൻ. 25
ദൂരമെത്തി,യൊരിടത്തിരുന്നു, തൻ
ഗൗരശൈലപതി ചൊല്ലിവിട്ടിതാ,
ദ്വാരപാലനെയകറ്റിനിർത്തുവാൻ. 26
ദ്വാരി ചെന്നു ചിലതോതിനോക്കിനാർ. 27
ഒന്നുകൊണ്ടുമൊരിളക്കമെന്നിയേ
നിന്നു, തൻനിലയിലംബികാസുതൻ;
ചെന്നു,തച്ചരിതമഗ്ഗണങ്ങൾ പൊൻ-
കുന്നുവില്ലനൊടുണർത്തിനാരുടൻ. 28
ബ്ബാലനെക്കിമപി നീക്കിനിർത്തുവാൻ
സ്ഥൂലദീർഗ്ഘഭുജർ നിങ്ങൾ ശക്തരാ-
യീലയെന്നിവിടെ വന്നു ചൊൽകയോ? 29
അങ്ങു നിങ്ങളൊരു കുഞ്ഞുനോടു തോ-
റ്റിങ്ങു പോന്നു നിലവായതത്ഭുതം;
ത്തെങ്ങുമെള്ളളവു നാണമില്ലയോ!" 30
ശൈവപാരിഷദർ ചെന്നു വീണ്ടുമാ-
ക്കാവലാളൊടു കയർത്തു ചൊല്ലിനാർ: 31
ദൂരവേ സപദി പോക നല്ലു; ദുർ-
വാരവീര്യര,റികീശപാർഷദർ. 32
ന്നേവമോർത്തു ദയചെയ്ത ഞങ്ങളെ
ജീവനാശമണയുന്നതിന്നു നീ! 33
പെട്ടുപോമപകടത്തിലീ, സ്ഥലം
വിട്ടുപോവതിനു താമസിക്കിൽ നീ;
വെട്ടുപോത്തിനൊടു വേദമോതുമീ-
മട്ടു ഞങ്ങളിനി മാറ്റിവെയ്ക്കയായ്." 34
ധൃഷ്ടനത്തരുണനോതി:"യെന്തിനി-
പ്പിഷ്ടപേഷമിതിൽ? ഞാനൊരിക്കിലും,
വിഷ്ടപേശ്വരിയനുജ്ഞനൽകിടാ-
തഷ്ടമൂർത്തിയെയുമിങ്ങു കേറ്റിടാ. 35
പുത്രനായ്ജ്ജഗതി ജാതനായ ഞാൻ,
എത്ര ഭീഷണികൾ നിങ്ങൾ ചൊൽകിലും
വിത്രസിച്ചൊഴികയില്ല തെല്ലുമേ. 36
ക്രൂരർ നിങ്ങളതിർവിട്ടിനിബ്ബലാൽ-
ക്കാരമത്ര തുടരുന്നതാകിലോ,
വീരപദ്ധതിയിലൂന്നിനിൽപിനെ,ൻ-
ചൂരലിൻ ചുണയറിഞ്ഞിടാം തദാ!" 37
ച്ചെന്നു പാർഷദർ പിടിച്ചു തള്ളിനാർ,
നിന്നു, നിന്ന നിലയിൽ ശരിക്കവൻ;
കുന്നു കാറ്റടികളാൽക്കുലുങ്ങുമോ? 38
കോലിനാലടികൾകൊണ്ടു മേനിയിൽ
തോലിരിഞ്ഞു, ചില ചൂടുവെച്ച ക-
ന്നാലിതൻവടിവിലാർത്തു മണ്ടിനാർ. 39
"ഗൗരിതൻ തനുജനാകിലെന്ത? -വൻ
ദ്വാരി നിൽക്കരുത; കറ്റുകെ"ന്നുതാൻ
ന്മാരിടച്ചിലൊടടുത്തു പിന്നെയും. 40
ഓതിനാർവർ: "ശിശോ, വൃഥാവിലീ-
വാതിൽകാത്തുയിർ കളഞ്ഞിടായ്ക നീ;
രാതിയാണരുൾവതോ,ർമ്മവെയ്ക്കണം!" 41
എന്നു കേട്ടവനു,മിങ്ങു വേണ്ടതെ-
ന്തെന്നു തെല്ലിടയിളക്കമേൽക്കവേ,
വന്നുരച്ചിതൊരു മാതൃദാസി മെ-
ല്ലെന്നു, ദേവിയുടെ പുത്രനോടിദം: 42
"കാര്യദക്ഷ, തനതാജ്ഞ കാപ്പത്തിൽ
സ്ഥൈര്യമിത്ര വെളിവാക്കുമങ്ങയെ
ഭൂര്യനുഗ്രഹസമിദ്ധനാക്കിയി-
ട്ടാര്യയേവമരുളുന്നു നന്ദിയാൽ: 43
'വത്സ, ഞാൻ മുദിതയായി നിൻപ്രസൂ-
വത്സലത്വമിതുറച്ചുകാൺകയാൽ;
മതരിച്ചിവർ ബലേന കേറൊലാ. 44
സ്തുത്യസുസ്ഥിരതകൈവിടായ്ക നീ:
കൃത്യനിഷ്ഠ കുറയാതിരിപ്പതേ
നിത്യമംഗളനിദാനമേവനും." 45
പേശി, നർമ്മവിരുതാളുമാളിമാർ
രാശിയിൽ 'ത്തിരകളിച്ചു' ബാലകൻ. 46
കച്ചകെട്ടിയരയും മുറുക്കി, വ-
മ്പിച്ച കാലുകളുഴിഞ്ഞു കൈകളാൽ,
ഉൾച്ചലിപ്പൊഴിയെ നിന്നു ചോടുറ-
പ്പിച്ചവൻ പ്രമഥരോടു ചൊല്ലിനാൻ: 47
"കണ്ടുകൊൾക; ഹരഭൃത്യർ നിങ്ങളു;ൾ-
ക്കൊണ്ടു ദേവി, നിയമിച്ചൊരാളിവൻ;
രണ്ടു കക്ഷികളുമൊന്നുപോലെ; -യെ-
ന്തുണ്ടു ഭേദ?-മധികാരവും സമം. 48
നിങ്ങളീശനിലയാഗ്രപാലർ; ഞാ-
നിങ്ങപർണ്ണയുടെ വാതിൽ കാക്കുവോൻ;
മങ്ങൽവിട്ടു വിഭുശാസനസ്ഥരായ്-
ത്തങ്ങൾതൻമുറയെ നാം നടത്തണം. 49
ഇസ്ഥിതിക്കി,ഹ കരേറി നിങ്ങളീ-
ദ്ദുസ്ഥിതിക്കു തുനിയുന്നതെന്തുവാൻ?
ന്നസ്ഥിരപ്രകൃതി ബാലനല്ല ഞാൻ. 50
ഈ വിരുദ്ധവഴിയായി നിങ്ങളെൻ
ജീവിതസ്പൃഹയിരിക്കിൽ വിട്ടുപോയ്-
ക്കൊൾവി;-നൊന്നുമിനിയോതുകില്ല ഞാൻ 51
സ്സൂര്യജാരിഭടർ പോന്നു വീണ്ടുമേ
ശൗര്യമുള്ള ഗിരിജാത്മജന്റെയാ-
സ്ഥൈര്യമീശനെ നമിച്ചുണർത്തിനാർ. 52
ശ്രീതുഷാരകരമൗലി ചൊല്ലിനാ-
നേ-"തുമില്ലവനു കൂസലെന്നതോ?
പോർ തുടർന്നിടുവിനെങ്കിലങ്ങു ചെ-
ന്നേ-തുമട്ടിലുമൊഴിക്കവയ്യിനി. 53
നണ്ണി നാമവനിലൊന്നടങ്ങിയാൽ,
പെണ്ണിനുള്ളൊരു കളിക്കുരങ്ങനെ-
ന്നെണ്ണിടും നിയതമെന്നെയാളുകൾ. 54
പ്രാണനാഥനിലുമിത്ര വാശി, കാ-
ട്ടേണമെന്നു നിരുപിച്ചതിൻഫലം
ക്ഷീണഗർവെഴുമഗേന്ദ്രനന്ദിനി!" 55
എന്നു ഭർത്ത്റ്മൊഴി കേട്ടു, കൈത്തർ-
പ്പൊന്നു തീർപ്പതിനിടം കിടയ്ക്കയാൽ
ചെന്നുമാത്മജനൊടേറ്റു പോരിനായ്. 56
ലന്തരുല്ലസിതസത്ത്വലക്ഷ്മിയെ
ചന്തമോടു വെളിവാക്കിയാ യുവാ-
വന്തകാരിഭടരോടിതോതിനാൻ: 57
"വേഗ,മെന്നെ,യൊരു ബാലനെന്നനു-
ദ്യോഗരായി വെടിയാതെ, കൗതുകാൽ
ഹാ, ഗണാഗ്ര്യഭടരിന്നണഞ്ഞതിൽ
സ്വാഗതം സരസമോതിടുന്നു ഞാൻ. 58
ധാരിതാസ്ത്രകുലനല്ല, പൈതൽ ഞാൻ
പോരിനിന്നു പുതുതായ്ത്തുടങ്ങുവാൻ;
പേരിയന്ന പടയാളിമൗലികൾ. 59
എങ്കിലും, ഹിതമിതോതുവാൻ; ഭയാ-
ശങ്കിയല്ലി വലുതായ സൗഹൃദം?
വങ്കിടയ്ക്കുടവു, ദാരർ നിങ്ങളിൽ-
ത്തങ്കിടാത്തപടി പോർനടത്തുവിൻ! 60
സന്നതാഖിലസുരാസുരേന്ദ്രയാ-
നെന്ന തെറ്റിവനു കൈവരുത്തൊലാ!" 61
"പോരിതത്ര വലുതാണു, കാണുവാൻ
പോരികെ"ന്നിദിവിഷജ്ജനങ്ങളെ
ബ്ഭേരിശംഖമുരജാദിനിസ്വനം. 63
വട്ടമിട്ടു പരിപന്ഥിയെച്ചുഴ-
പട്ടസം, പരശു, വാളു, ലയ്ക്ക, വേൽ
തൊട്ട ശസ്ത്രനിര തൂകി പാർഷദർ. 64
പെട്ടതില്ലുടലിലായുധോൽക്കരം
തൊട്ട പാടു, മഗജാത്മജന്നഹോ!
തിട്ടമമ്മയുടെ തൃക്കടാക്ഷമാം
ചട്ടയിട്ടവനു വജ്രവും തൃണം! 65
ദ്വാരപാലതരുണന്റെ പൊന്നണി-
സ്വൈരലീലയൊടു ചിന്നിമിന്നിതേ,
ശാരദാഭ്രഭുവി കൊള്ളിമീൻപടി. 66
ഗൗരി നൽകിയൊരു വേത്രയഷ്ടിയാൽ
പാരിൽ വീഴ്ത്തിയവനാ,യുധച്ഛടാ-
നാക്കു തൂങ്ങി, നടു കൂന്നു, ചൂരലിൻ-
വീക്കുകൊണ്ടു തുറുകൺ മിഴിച്ചഹോ,
മൂക്കുപോയ് ദ്വിഗുണവൈകൃതാംഗരായ്
പോക്കുമുട്ടി വിഷമാക്ഷകിങ്കരർ! 68
ചൂരലേറ്റുടൽ മുറിഞ്ഞു, മേൽക്കുമേൽ
ചോരവാർന്ന ശിവസേന, പൂത്തുനി-
ൽപോരശോകവനികയ്ക്കു തുല്യമായ്. 69
ശ്ശൂലഭൃജ്ജടയിൽനിന്നു ജാഹ്നവി
ലോലയായി വെളിയിൽപ്പതിച്ചപോ-
ലാലസിച്ചൊഴുകി ചോരയാറുടൻ. 70
ക്രന്ദി ശൈവബലമൊക്കെയും ക്ഷണാൽ
നന്ദിയും തനതു നാഥനിൽപ്പെടും
നന്ദികാട്ടുവതിനന്നശക്തനായ്. 71
ക്ഷീണരായ്ച്ചിലർ കിടന്നുഴന്നു; നിഷ്-
പ്രാണരായ്ബ്ഭുവി പതിച്ചു തെല്ലുപേർ;
നാണമറ്റു ചിലർ പാഞ്ഞൊഴിഞ്ഞു പൂ-
ബാണവൈരിപദമാശ്രയിച്ചിതേ. 72
ചോര പറ്റിയതിടത്തുകയ്യിനാൽ
ദ്വാരസീമ്നി നിലവായ് ശിവാസുതൻ. 73
തത്ക്ഷണം, ഹരി വിരിഞ്ചി, ഭൂമിഭൃൽ-
ത്ര്യക്ഷസന്നിധിയണഞ്ഞു നമ്രരാ-
യക്ഷതാദരമിതൊന്നുണർത്തിനാർ: 74
"സ്വൈരമാജ്ഞയരുൾകിങ്ങു പാർവ്വതീ-
ദാര, ദേവ, തവ ദാസർ ഞങ്ങളിൽ;
ആരറിഞ്ഞിടു?-മിതെന്തു ലീലയാ-
ണാചരിച്ച, തുരുലീലനാം ഭവാൻ!" 75
ന്നേരമേവമരുൾചെയ്തു സസ്മിതം:
"ദ്വാരപാലനൊരു ബാലനുണ്ടുമാ-
ഗാരസീമ്നി മരുവുന്നു ധൃഷ്ടനായ്. 76
വ്യൂഹമുഖ്യരെ വിഭഗ്നരാക്കിനാൻ. 77
സുപ്രശാന്തമതിയാകുമങ്ങുതാൻ
ക്ഷിപ്രമാ സ്ഥലമണഞ്ഞു, നീതിയാൽ,
ല്ലുൾപ്രസാദമുളവാക്കിടേണമേ!" 78
കുന്ന വാക്കു നിശമിച്ചു പത്മജൻ
ചെന്നണഞ്ഞിതു മഹർഷിമാരുമൊ-
ത്ത,ന്നഗേന്ദ്രതനയാഗൃഹാന്തികേ. 79
മുമ്പിലെത്തിയ പിതാമഹന്റെ വെൺ-
വെമ്പിയേറ്റു പിടികൂടിനാൻ ബലാൽ
വമ്പിയന്ന ഗിരിജാകുമാരകൻ. 80
"അരുത,രുത,നുകമ്പ്യനന്തണൻ, ഞാൻ
പൊരുവതിനല്ല,ശമത്തിനായണഞ്ഞോൻ;
പരുഷത കരുതായ്കിവങ്കലെ"ന്നായ്-
ത്തെരുതെരെ നാന്മുഖനാർത്തു കേണു പാഞ്ഞു. 81
അകമെരിയുമജന്റെ പിമ്പു ഭീതി-
ത്തികവൊടു പാഞ്ഞു, ഹരാദ്രിധാതുഭൂവിൽ
വികലഗതി കമിഴ്ന്നുവീണു വൃദ്ധർ-
ഷികളുടെ താടികൾ ചായമിട്ടപോലായ്! 82
അജനിലുമനയം തുടർന്ന ദേവ്യാ-
ത്മജനെ വധിപ്പതിനി,ദ്ധരോഷനീശൻ
സജവമയച്ചു സുരവ്രജത്തെയെല്ലാം. 83
സ്ഫീതശ്രീമധുമാഥി ചെല്ലുവതു ക-
"മാൽ തങ്കേണ്ട; നിനക്കു തെല്ലു വകയാ-
വ്രാതം ചൂഴെ വരുന്നതുണ്ടു, സുമഹാ-
വിക്രാന്തി ചക്രായുധൻ!' 84
ഏറ്റം വീറൊടു, വിഷ്ണുവിൻ പിറകിലായ്-
ന്നേറ്റദ്രീശകുമാരികാതനയനിൽ-
ച്ചാട്ടുന്ന ശസ്ത്രോൽക്കരം,
ചീറ്റം ചേർന്നിടുമാറസംഭ്രമവൻ
കാറ്റത്തങ്ങു പറന്നുപോയ്, കരിയില-
അറ്റം പെടാതെയതിഘോരമിരമ്പി,യെണ്ണ-
മറ്റസ്ത്രവീചികളുമേന്തിടുമബ്ബലത്തെ
ചെറ്റല്ല നീളെയുമിളക്കിമറിച്ചു ബാല-
നൊറ്റയ്ക്കു,വാരിധിയെ മന്ദരമെന്നപോലെ. 86
ലോകാംബ തൽക്ഷണ,മസംഖ്യരിപുക്കൾ ചൂഴു-
മേകാകിയാം നിജസുതന്നടരിൽത്തുണപ്പാൻ
ഏകാന്തരോഷവശയായി വിരചിച്ചയച്ചാ-
ളാ,കാരഭീഷണകളാമിരുദേവിമാരെ. 87
കന്നൽക്കാർതാൻ, കരാളോന്നതതനുരുചിയാ-
മിന്നൽച്ചാർത്തീ,വിധത്തിൽ ബ്ഭുജപരിഘശതോ-
സന്നദ്ധാശേഷദേവപ്രമഥപൃതനയാം
സ്സന്നത്വം ചേരുമാറാർത്തലറിയടർനില-
ത്തിന്നുമദ്ധ്യേ വിളങ്ങീ. 88
ഭൂതാമർത്ത്യപ്രവീരപ്പരിഷകളകഗജാ-
ത്രാതാവിൻനേർക്കു താരധ്വനിമുഖരമയ-
യ്ക്കുന്ന ശസ്ത്രങ്ങളെല്ലാം
പാതാളംതോറ്റവായ്ക്കൊണ്ടുടനുടനെ വിഴു-
ഞ്ചാതാ,ദ്ദൈത്യാരിതൻ ചക്രവുമുടർനടുവിൽ-
നാനാശസ്ത്രങ്ങൾ തീർന്നോരളവ,മരഗണ-
പ്പാനായ് വായുംപിളർത്തിബ്ഭയദവടിവിലാ-
ദീനാക്രന്ദങ്ങൾ പൊങ്ങീ പടയി,ലൃഷിജന-
വാനാകെത്താൻ മുഴങ്ങീ, പ്രളയമണകയാ-
തീരെപ്പേടിച്ചരണ്ടച്യുതവലമഥനാ-
പാരെങ്ങും പാഞ്ഞു ഭൂതപ്പടയൊടുമിടചേർ-
നേരത്താക്രോധമേന്തീടിന പുരരിപുതാൻ
ന്മാരെപ്പാടേ വിലക്കി,പ്പിറകിലവരുമായ്-
അന്നേരം പോയ്മറഞ്ഞീടിന സഹജകളാം
വന്നേറെശ്ശക്തനായ്ത്തീർന്നൊരു ശിവദയിതാ-
ചെന്നേൽക്കും ദേവഭൂതപ്പടകളുഴലുമാ-
ച്ചെന്നേ, ഭൂകാന്തനാകും വിധുവിനരുളിനാൻ
ബോധം കൈക്കൊണ്ടെഴുന്നേറ്റുടനെയെതിരിടും
വൈധവ്യം പൂമകൾക്കേൽപതിനിടവരുമാ-
ഹാ, ധന്യശ്രീമഹേശീതനയനുടെ ശിര-
ക്രോധക്രൂരൻ മുറിച്ചിട്ടതു, ശമനരിപു-
ശ്ശോകസ്ഫൂർത്തിഗ്ലപതിമുഖനായ്
സുനുവ്യാപാദകോപം തടവിന ശിവതൻ
ഭാനുശ്രീശക്തിസാഹസ്രകമുലകറുതി-
ക്കായ്പ്പുറപ്പെട്ടു വീണ്ടും
വാനും മന്നും നിറഞ്ഞുൽക്കടമിളകിടവേ,
ത്തേനുൾച്ചേരും സ്തവത്താലൊരുവിധമഹിഭൃൽ-
ക്കാന്തയെശ്ശാന്തയാക്കി. 95
"എന്നാലെന്നുണ്ണി, ജീവിച്ചി,വനഖിലഗണാ-
വന്നാലല്ലാതെ പാരിന്നഴലിതൊഴികയി-
ല്ലാ;-യതിന്നായ് ശ്രമിപ്പിൻ"
എന്നാര്യാദേവി കൽപ്പിച്ചതു കരൾ കുളിരെ-
ചെന്നാരാൽത്താണുണർത്തിച്ചളവ,തിനുപദേ-
ദേവൻ കൽപിച്ചവണ്ണം സുരമുനികൾ വട-
ണായ്വന്നോരേകദന്തദ്വിപമണിയെ വധി-
വൈവർണ്ണ്യാപേതമെത്തിച്ച,ഗദുഹിതൃകുമാ-
ശ്ശൈവശ്രീമന്ത്രശുദ്ധോദകമുപരി തളി-
ക്ഷണത്താൽ പ്രണൻപൂണ്ട,തനുരുചി
ങ്ങുണർന്നേൽക്കുംപോലേ, സസുഖമെഴു-
ഇണങ്ങീ ദിക്കെങ്ങും തെളിവ;-മര
ഗണം പാട്ടും കൂത്തും മുഹരപി മു-
വൈരം വിട്ടു,യിരാർന്ന പുത്രനെ മുദാ-
ചാരത്തേക്കും സുരർഷിമുഖ്യർ കനിയി-
നീരന്ധ്രാദരനാം മകന്റെ തലയിൽ-
ത്താരർപ്പിച്ചു,ഗണേശനാക്കിയഭിഷേ-
പ്രമഥരുടനേതന്നേ നിദ്രാവി-
അമരമുനിമാർ വാഴ്ത്തും മൃത്യുഞ്ജ-
മമലസുധയാലുജ്ജീവിച്ചേറ്റു-
ദേവന്മാർക്കും ഗണൗഘത്തിനുമിയലിന ദോ-
നീവണ്ണം ലീലയൊന്നാടിയ ഭഗവതിതൻ
"ഏവർക്കും പൂർവ്വപൂജ്യൻ ജഗതി ഗണപതേ,
ന്നേവം ബ്രഹ്മാദ്യരേകും വരവുമഥ വണ-
ക്കത്തിൽ വാങ്ങിജ്ജയിപ്പൂ! 101